സ്വർണക്കള്ളക്കടത്തിന് സഹായം; കരിപ്പൂർ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2023 09:13 AM |
Last Updated: 23rd April 2023 09:13 AM | A+A A- |

കരിപ്പൂർ വിമാനത്താവളം, ഫയല്‍ ചിത്രം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസിൽ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ. സീനിയർ സൂപ്രണ്ട്, സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ, ഹവിൽദാർമാർ എന്നിവർക്കെതിരെയാണ് നടപടി. സിബിഐ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരന്നു. തുടർന്നാണ് നടപടി.
ഇത്രയും പേരെ ഇത് ഒന്നിച്ച് പിരിച്ചുവടുന്നത് ആദ്യമാണ്.സീനിയർ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ യോഗേഷ്. യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ ഹവീൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്
മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വർധനവ് തടഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
മോദിയുടെ സുരക്ഷാ പദ്ധതി ചോർന്നു, പൊലീസ് സേനയ്‌ക്കുള്ളിൽ രഹസ്യാന്വേഷണം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ