കുന്നംകുളത്തെ രാജേഷിന്റേത് മുങ്ങിമരണമല്ല, കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

പുഴയുടെ സമീപത്തുകൂടി നടന്നു വരുമ്പോള്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് നാലുവര്‍ഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൈപ്പറമ്പ് സ്വദേശി രാജേഷ്  പുഴയില്‍ മുങ്ങി മരിച്ചതാണ് മദ്യലഹരിയില്‍ നടന്ന കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷ് അറസ്റ്റിലായി. 

2019 നവംബര്‍ 18 നാണ് രാജേഷിന്റെ മരണമുണ്ടാകുന്നത്. തുടര്‍ന്ന് രാജേഷിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അന്വേഷണത്തില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ കുന്നംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടര്‍ന്നു. 

സംഭവദിവസം സലീഷും രാജേഷും പുഴയുടെ സമീപത്തുകൂടി നടന്നു വരുമ്പോള്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു. ഫോണ്‍ പുഴയില്‍ നിന്നും എടുത്തു നല്‍കാന്‍ സലീഷ് രാജേഷിനോട് ആവശ്യപ്പെട്ടു.  ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകുകയും, സലീഷ് രാജേഷിനെ പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിലാണ് സലീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com