പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി, ചിന്തയുടെ മണ്ണിൽ പൂഴ്ന്ന കാർ നിഷ്പ്രയാസം ഓടിച്ചു കയറ്റി സജി ചെറിയാൻ; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th April 2023 09:05 AM |
Last Updated: 27th April 2023 09:05 AM | A+A A- |

കാർ പുറത്തെടുക്കുന്ന മന്ത്രി, ചിന്ത ജെറോം / ചിത്രം വിഡിയോ സ്ക്രീൻഷോട്ട്, ഫെയ്‌സ്‌ബുക്ക്
തിരുവനന്തപുരം: പൂഴി മണ്ണിൽ താണുപോയ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ കാർ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ. ചിറയിൻകീഴ് തീരസദസ് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സംഭവം.
ചെറിയ വെട്ടുകാട് വെച്ച് ചിന്തയുടെ കാർ പൂഴിമണലിൽ താഴ്‌ന്നു പോയത് കണ്ട് മന്ത്രി കാർ നിർത്തി എന്താണ് സംഭവിച്ചതെന്നു തിരക്കി. പൊലീസും നാട്ടുകാരും ഡ്രൈവറുമൊക്കെ പലതവണ ശ്രമിച്ചിട്ടും കാറിന്റെ ടയർ മണ്ണിൽ പൂഴ്ന്ന് കറങ്ങികൊണ്ടിരിക്കുകയാണ്.
എന്ന പിന്നെ തന്റെ ഡ്രൈവിങ് സ്‌കിൽ ഒന്നു പരീക്ഷിച്ചേക്കാമെന്നായി മന്ത്രി. കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്ന മന്ത്രി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളി സഹായിച്ചു. എന്നാല്‍ മുന്നോട്ട് വീണ്ടുമെടുത്തപ്പോള്‍ വണ്ടി മണ്ണില്‍ കുടുങ്ങി.
അവസാനം കുറച്ചു മണ്ണും കല്ലും മുന്‍വശത്തെ ടയര്‍ ഭാഗത്ത് കൊണ്ടിടാന്‍ മന്ത്രി നിര്‍ദേശിച്ചു. ഒടുവില്‍ ഫസ്റ്റിലിട്ട് നിഷ്പ്രയാസം മന്ത്രി കാർ മുന്നോട്ടു കയറ്റുകയായിരുന്നു. തന്റെ പഴയ ഡ്രൈവിങ് സ്‌കില്ലിന്റെ വിഡിയോ മന്ത്രി തന്നെയാണ് ഫെയ്‌സ്‌ബുക്കിൽ പൊസ്റ്റ് ചെയ്‌തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ചു; രണ്ടുപേര്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ