ഐഎച്ച്എന്‍എ ഗ്ലോബല്‍ മീഡിയ അവാര്‍ഡ് പി എസ് റംഷാദിന്

കോവിഡ് കാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം
പി എസ് റംഷാദ്
പി എസ് റംഷാദ്

കൊച്ചി:  ഓസ്‌ട്രേലിയയിലെ പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് നഴ്‌സിങ് നല്‍കുന്ന ഗ്ലോബല്‍ മീഡിയ അവാര്‍ഡ് സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പി എസ് റംഷാദ് ഉള്‍പ്പെടെ നാലു മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക്.കോവിഡ് കാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. 25,000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മെയ് 6ന് എറണാകുളം ലേ മെറിഡിയനില്‍ അവാര്‍ഡ് സമ്മാനിക്കും. കൃപ നാരായണന്‍ നാരായണന്‍ (മീഡിയ വണ്‍),ലിജോ ടി ജോര്‍ജ് (മാതൃഭൂമി), റെജി ജോസഫ് (ദീപിക) എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായ മറ്റുള്ളവര്‍.
2020-2022 കാലയളവില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ സവിശേഷ ശ്രദ്ധ നേടിയ റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ് .2020 മെയ് 18 ലക്കം സമകാലിക മലയാളം വാരികയില്‍  കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ച കനിവ് നല്‍കിയ രോഗം കരുതല്‍ നല്‍കിയ വിമുക്തി എന്ന റിപ്പോര്‍ട്ടിന് ആണ് റംഷാദിന് അവാര്‍ഡ്.

കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് രേഷ്മ മോഹന്‍ ദാസിന്റെ കോവിഡ് അതിജീവനത്തിന്റെയും കോവിഡ് രോഗികളുമായുള്ള അവരുടെ സഹവാസത്തിന്റെയും അനുഭവങ്ങളിലൂടെ കടന്നു പോകുന്ന സമഗ്ര ജീവിതാനുഭവ റിപ്പോര്‍ട്ട് ആയിരുന്നു അത്.കേരളത്തില്‍ ആദ്യമായി കോവിഡ് ബാധിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയാണ് രേഷ്മ മോഹന്‍ദാസ്.

കോവിഡിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി കൊണ്ടിരുന്ന വാര്‍ത്തകളും വീഡിയോ റിപ്പോര്‍ട്ടുകളും വലിയ തോതില്‍ വന്‍ ദുരന്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇ സലാഹുദ്ദീന്‍ അധ്യക്ഷനായ ജൂറി വിലയിരുത്തി. ജനപക്ഷത്തു നിന്നുള്ള സമഗ്ര മാധ്യമ റിപ്പോര്‍ട്ടുകളെ വിലയിരുത്തി മാതൃഭൂമി, ദേശാഭിമാനി എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ജന രക്ഷ പുരസ്‌കാരം നല്‍കാനും ഐ എച്ച് എന്‍ എ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കോവിഡ് കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നഴ്‌സുമാര്‍ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com