ഒരു വർഷം 3 ലക്ഷം രൂപ ലാഭം, 93 പവൻ സ്വർണവും 9 ലക്ഷം രൂപയും തട്ടിയ കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് അറസ്റ്റിലായത്
ആര്യശ്രീ
ആര്യശ്രീ

പാലക്കാട്: രണ്ട് പേരിൽ നിന്നായി സ്വർണവും പണവും തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മലപ്പുറം സ്വദേശിനിയുമായ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണു പരാതി.

ഒരു വർഷത്തിനകം വാങ്ങിയ സ്വർണവും മൂന്ന് ലക്ഷം രൂപ ലാഭവും തരാമെന്ന് പറഞ്ഞാണ് ആര്യശ്രീ പരാതിക്കാരി നിന്നും സ്വർണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 2017ലാണ് തൃശൂർ സ്വദേശിനിയുടെ സ്വർണം കൈക്കലാക്കിയത്. തുടർന്ന് മൂന്ന് ഘട്ടങ്ങളായി ഇവരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയെന്നും പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശിനിയുടെ സഹപാഠിയാണ് ആര്യശ്രീ. ഒറ്റപ്പാലത്ത് വെച്ചായിരുന്നു ഇടപാടുകൾ നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സ്വർണവും പണവും കിട്ടാതെ വന്നതോടെയാണ് തൃശൂർ സ്വദേശിനി പരാതി നൽകിയത്.

അതേസമയം രണ്ട് വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ആര്യശ്രീ ഏഴര ലക്ഷം രൂപ വാങ്ങുന്നത്. വ്യവസായം തുടങ്ങാനെന്നു പറഞ്ഞായിരുന്നു ഇയാളിൽ നിന്നും പണം വാങ്ങിയത്. പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ ആര്യശ്രീക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ വിധേയമായി ആര്യശ്രീയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com