'ഷംസീറിന്റെ നിലപാട് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളി; സ്വന്തം സമുദായത്തിന്റെ കാര്യത്തിൽ ഇതേ സമീപനം സ്വീകരിക്കുമോ?'

ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവവിശ്വാസത്തിൽ മാത്രമാണെന്ന് വി മുരളീധരൻ
വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: ​ഗണപതി വിവാദത്തിൽ സിപിഎമ്മിനും സ്പീക്കർ എഎൻ ഷംസീറിനുമെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രസ്താവനയിൽ തിരുത്തോ ഖേദമോ പ്രടകിപ്പിക്കില്ലെന്ന ഷംസീറിന്റെ നിലപാട് ധാർഷ്‌ട്യവും ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളോടുള്ള അവജ്ഞയും വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവ വിശ്വാസത്തിൽ മാത്രമാണ്. എന്നാൽ സ്വന്തം സമുദായത്തിൻറെ കാര്യത്തിൽ ഷംസീർ ഇതേ സമീപനം സ്വീകരിക്കുമോ? അദ്ദേഹത്തിന്റെ മതം വരുമ്പോൾ സ്പീക്കറുടെയും മാർക്‌സിസ്റ്റ് പാർട്ടിയുടെയും നിലപാടുകൾ വ്യത്യസ്തമാണെന്നും മുരളീധരൻ ആരോപിച്ചു. ഹിന്ദു സമൂഹം ആരാധിക്കുന്ന മൂർത്തിയെ മിത്തായി കാണുന്ന സിപിഎം 'വിനായകാഷ്ടകം' രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ എന്നും  വി മുരളീധരൻ ചോദിച്ചു. 

ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങൾക്കും ആരാധനാ മൂർത്തികൾക്കുമെതിരെ മാർക്‌സിസ്റ്റ് പാർട്ടി നിരന്തരമായി നടത്തുന്ന അവഹേളന പരാമർശങ്ങളുടെ ഭാഗമായാണ് ഷംസീറിന്റെ ഗണപതി പ്രസംഗത്തെയും കാണുന്നത്. ഹിന്ദുക്കളെ അടച്ച് ആക്ഷേപിക്കുന്ന സമീപനത്തിനെതിരേ ഹിന്ദുസമൂഹമെടുക്കുന്ന നിലപാടിന് വിലകൽപ്പിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.  ജനാധിപത്യപരമായ പദവിയിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ ഹിന്ദുസമൂഹത്തിന് നൽകേണ്ട പരിഗണന നൽകാൻ സർക്കാർ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​മിത്ത് വിഷയത്തിൽ സ്പീക്കർ പ്രസ്‌താവ തിരുത്തണമെന്ന് കോൺ​ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കർ പ്രസ്താവന തിരുത്തില്ലെന്ന നിലപാടിൽ വരാൻ പോകുന്ന നിയമസഭാ സമ്മേളനത്തോടും സമ്മേളനത്തിൽ സ്പീക്കർ എടുക്കുന്ന നിലപാടുകളോടുമുള്ള കോൺഗ്രസിന്റെ നിലപാടെന്തായിരിക്കും എന്നറിയാൻ ആഗ്രഹമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com