പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോര്‍ട്ട് കണ്ടുകെട്ടി; 6.75 ഏക്കറില്‍ നാലുവില്ലകള്‍; 2.53 കോടിയുടെ ആസ്തി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th August 2023 02:46 PM  |  

Last Updated: 05th August 2023 02:46 PM  |   A+A-   |  

Enforcement Directorate

ഫയല്‍ ചിത്രം

 

തൊടുപുഴ: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ വില്ലകളും ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വില്ലകളാണ് ഇഡി സീല്‍ ചെയ്ത് ബോര്‍ഡ് വച്ചത്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ അഷറഫ് തീഹാര്‍ ജയിലില്‍ തടവിലാണ്. ഈ കേസിലാണ് നടപടി.

നാലുവില്ലകള്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് മൂന്നാര്‍ വിസ്തയും 6.75 ഏക്കര്‍ ഭുമിയുമാണ് ഇഡി സീല്‍ ചെയ്തത്. 2.53 കോടി മൂല്യമുള്ള ആസ്തികളാണ് ഇഡി മരവിപ്പിച്ചത്‌.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് മൂന്നാര്‍ വില്ല വിസ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ സുരേന്ദ്രന് വിണ് പരിക്ക്; ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ