കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചു; ഉടമ ഗുരുതരാവസ്ഥയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th August 2023 12:08 PM  |  

Last Updated: 08th August 2023 12:08 PM  |   A+A-   |  

car_kottayam

അപകടത്തില്‍ കത്തിനശിച്ച കാര്‍

 

കോട്ടയം:  വാകത്താനം പാണ്ടഞ്ചിറയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. 57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. ഡ്രൈവറായ സാബു കാറില്‍ തനിച്ചായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ