ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു; തലയ്ക്ക് സാരമായ പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 08th August 2023 11:53 AM |
Last Updated: 08th August 2023 11:53 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ആലുവ ചൊവ്വരയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മര്‍ദ്ദനത്തില്‍ ബദറുദ്ദീന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു.
നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ