വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ നിര്‍മ്മാണം; കുപ്പിയില്‍ ഒട്ടിക്കാന്‍ എക്‌സൈസിന്റെ സ്റ്റിക്കര്‍, മൂന്നുപേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 504 ലിറ്റര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th August 2023 04:39 PM |
Last Updated: 20th August 2023 04:39 PM | A+A A- |

അറസ്റ്റിലായ പ്രതികള്‍
തിരുവനന്തപുരം: നെയ്യാറ്റില്‍കരയില്‍ 504 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മലയിന്‍കീഴ്, വെള്ളായണി സ്വദേശികളായ സതീഷ് കുമാര്‍, പ്രകാശ്,സതീഷ്‌കുമാര്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഓണം അടുത്തതോടെ ഇവര്‍ വ്യാജമദ്യം ഉണ്ടാക്കി വില്‍പ്പന നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി വീടെടുത്ത് സ്വയം മദ്യം ഉണ്ടാക്കുകയായിരുന്നു. കൂടാതെ മദ്യക്കുപ്പിയില്‍ ഒട്ടിക്കാന്‍ എക്‌സൈസിന്റെ സ്റ്റിക്കറും നിര്‍മ്മിച്ചിരുന്നു. 1008 കുപ്പികളിലായാണ് മദ്യം നിറച്ച് വച്ചിരുന്നത്. ഓണം അടുത്ത പശ്ചാത്തലത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേരും അറസ്റ്റിലായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇയില്‍ നിന്ന് ഏഴുകോടി തട്ടി; പ്രതി പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ