ശമ്പളക്കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കണോ?; കൂപ്പണ്‍ വേണ്ട, പണമായിത്തന്നെ നല്‍കണം; കെഎസ്ആര്‍ടിസി വിഷയത്തില്‍ ഹൈക്കോടതി

ഇത്തവണ ശമ്പളം പണമായി തന്നെ നല്‍കണം. കൂപ്പണ്‍ നല്‍കുന്ന കാര്യം അനുവദിക്കാനാകില്ല 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓഗസ്റ്റിലെ ശമ്പളം ഇപ്പോള്‍ തന്നെ കൊടുത്താലെ ഓണം ആഘോഷിക്കാനാകുവെന്നും കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും ശമ്പളം പണമായി തന്നെ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കെഎസ്ആര്‍ടിസി വിഷയത്തില്‍ മുന്‍വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചെയ്തത്. ശമ്പളവിതരണവുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. എന്തിനാണ് ഉന്നതതലയോഗം ചേര്‍ന്നതെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.  കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. എന്താണ് ശമ്പളവിതരണത്തില്‍ സര്‍ക്കാരിന്റെ നിലപാട്?. സര്‍ക്കാരിന്റെ ധനസഹായം ഇല്ലാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാനാവില്ലെന്നറിയാം. എല്ലാ തവണയും ധനസഹായം നല്‍കാറുമുണ്ട്. എന്തിനാണ് ധനസഹായം ഇത്രയധികം വൈകുന്നതെന്നും കോടതി ചോദിച്ചു. കെഎസ്ആര്‍ടിസിയെ സ്വകാര്യവത്കരിക്കാനുള്ള വല്ല ഉദ്ദേശവുമുണ്ടോയെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

കഴിഞ്ഞവര്‍ഷവും ഓണത്തിന് ശമ്പളം നല്‍കണമെന്ന ഉത്തരവ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കുകയിതിനെ തുടര്‍ന്ന് ശമ്പളം  പണമായും കൂപ്പണായും  നല്‍കുകയായിരുന്നു. എന്നാല്‍ ഇത് പരാജയമായിരുന്നു. എന്നാല്‍ ഇത്തവണ ശമ്പളം പണമായി തന്നെ നല്‍കണം. കൂപ്പണ്‍ നല്‍കുന്ന കാര്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com