പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു;  നിരവധി പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്ക്   |   Published: 23rd August 2023 09:02 AM  |  

Last Updated: 23rd August 2023 09:02 AM  |   A+A-   |  

bus_accident

അപകടത്തില്‍പ്പെട്ട ബസ്/ ടിവി ദൃശ്യം

 

പാലക്കാട്: പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. 

കല്ലട ട്രാവത്സ് ബസ് ആണ് മറിഞ്ഞത്. ബസില്‍ 30 ലേറെ യാത്രക്കാരുണ്ടായിരുന്നു. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

22 മണിക്കൂർ, വീടിന്റെ മുക്കും മൂലയും പരിശോധിച്ചു; എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് അവസാനിച്ചു; അജണ്ടയെന്ന് എംഎൽഎ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ