ആശങ്കയും ഭയപ്പാടും ഇല്ലെന്ന് സുധാകരന്‍; ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂര്‍; 30 ന് വീണ്ടും ഹാജരാകണം

By സമകാലിക മലയാളം ഡെസ്ക്   |   Published: 23rd August 2023 07:42 AM  |  

Last Updated: 23rd August 2023 07:42 AM  |   A+A-   |  

sudhakaran_new

കെ സുധാകരൻ/ എക്സ്പ്രസ് ചിത്രം

 

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇനി ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു.  രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.15നാണ് അവസാനിച്ചത്. 

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ,മോന്‍സന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാര്‍ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്. 

സുധാകരന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 5 വർഷത്തെ ബാങ്ക് നിക്ഷേപങ്ങളുടെ രേഖകളും ആദായനികുതി വിവരങ്ങളും സുധാകരൻ ഹാജരാക്കി. കൂടുതൽ രേഖകൾ ഇഡി ചോദിച്ചിട്ടുണ്ട്.

പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താനെന്നും, ഒരു ആശങ്കയും ഭയപ്പാടും ഇല്ലെന്നും കെ സുധാകരൻ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. ചോദിച്ച ചോദ്യങ്ങൾക്കൊക്കെ  ഉത്തരം നൽകിയിട്ടുണ്ട്. ഭയപ്പെടുന്ന കൂട്ടർക്കല്ലേ പ്രശ്നമുള്ളൂവെന്നും സുധാകരൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

22 മണിക്കൂർ, വീടിന്റെ മുക്കും മൂലയും പരിശോധിച്ചു; എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് അവസാനിച്ചു; അജണ്ടയെന്ന് എംഎൽഎ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ