ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട, 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2023 09:53 AM  |  

Last Updated: 29th August 2023 10:25 AM  |   A+A-   |  

drug

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഷൂസുകളും ബാഗും, സ്‌ക്രീന്‍ഷോട്ട്‌

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി.

ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംശയം തോന്നി ഇയാളുടെ ബാ​ഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്‌റോബിയില്‍ നിന്ന് ഷാര്‍ജയിലെത്തി അവിടെ നിന്ന് എയര്‍ അറേബ്യയില്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാജീവ് കുമാറിനെ പരിശോധിച്ചത്.

പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്‌നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
 

ഈ വാർത്ത കൂടി വായിക്കൂ 

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ