അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടോ?, മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ് 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2023 08:20 AM  |  

Last Updated: 29th August 2023 08:20 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതെന്നറിയണോ? ഏതു സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും സമീപമുള്ള പൊലീസ് സ്റ്റേഷന്‍ ഏതാണെന്നും അറിയാന്‍ ഇനി കണ്‍ഫ്യൂഷന്‍ വേണ്ട. കേരള പൊലീസിന്റെ പോല്‍ ആപ്പിലൂടെ ഇതറിയാന്‍  സാധിക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ചെയ്യുക. അതിനുശേഷം  Nearest police station  ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതാണെന്ന് അറിയാവുന്നതാണെന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷന്‍ പരിധിയില്‍ ആണെന്ന് Jurisdiction Police Station ഓപ്ഷന്‍ മുഖാന്തരം മനസ്സിലാക്കാവുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ്: 

അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതെന്നറിയണോ?
നിങ്ങള്‍  നില്‍ക്കുന്നത് ഏതു സ്റ്റേഷന്‍ പരിധിയില്‍ ആണെന്നും നിങ്ങള്‍ക്ക്  സമീപമുള്ള പൊലീസ് സ്റ്റേഷന്‍ ഏതാണെന്നും അറിയാന്‍ ഇനി കണ്‍ഫ്യൂഷന്‍ വേണ്ട. കേരള പൊലീസിന്റെ പോല്‍ ആപ്പിലൂടെ ഇതറിയാന്‍  സാധിക്കും. 
കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് നിങ്ങളുടെ  ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത്  ഈ സേവനം   പ്രയോജനപ്പെടുത്താം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ചെയ്യുക. അതിനുശേഷം  Nearest police station  ഓപ്ഷനില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍  ഏതാണെന്ന് അറിയാവുന്നതാണ്. അതുപോലെതന്നെ ആ സ്ഥലം ഏത് സ്റ്റേഷന്‍ പരിധിയില്‍ ആണെന്ന് Jurisdiction Police Station ഓപ്ഷന്‍ മുഖാന്തരം മനസ്സിലാക്കാവുന്നതാണ്. സ്റ്റേഷന്‍ പരിധി തിരിച്ചറിഞ്ഞു വേഗത്തില്‍ പരാതി സമര്‍പ്പിക്കുന്നതിനും പൊലീസിന്റെ സഹായം  ലഭിക്കുന്നതിനും ആപ്പിലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് .
പോല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details...

 

ഈ വാർത്ത കൂടി വായിക്കൂ 

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ