ഓൺലൈൻ വിചാരണയ്‌ക്കിടെ കോടതിയിൽ അശ്ശീല ദൃശ്യങ്ങൾ; കേസെടുത്ത് പൊലീസ്

വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ച് അൽപം കഴിഞ്ഞായിരുന്നു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഓൺലൈൻ വിചാരണ നടക്കുന്നതിനിടെ കോടതിയിലെ കമ്പ്യൂട്ടറിൽ അശ്ശീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡിഷണൽ സെഷൻസ് കോടതിയിലുമായിരുന്നു സംഭവം. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ച് അൽപം കഴിഞ്ഞായിരുന്നു രണ്ടിടത്തെയും കമ്പ്യൂട്ടറുകളിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. 

പ്രിൻസിപ്പൽ കോടതി ജാമ്യാപേക്ഷകൾ പരി​ഗണിക്കുമ്പോഴും സെഷൻസ് കോടതി പീഡനക്കേസിലെ സാക്ഷി വിസ്താരം നടത്തുമ്പോഴുമായിരുന്നു സംഭവം. ജഡ്ജിയുടെ പരാതിയിൽ എസ്പിയും സൈബർ പൊലീസും സ്ഥലത്തെത്തി കേസെടുത്തു.

ആരുടെയോ ഫോണിൽ നിന്നുള്ള ദൃശ്യങ്ങളാണ് കമ്പ്യൂട്ടറിലേക്ക് കയറിയത്. ഹാക്കിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഫോൺ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വിചാരണത്തടവുകാരെയും ദൂരെയുള്ള സാക്ഷികളെയും വിഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ കോടതികൾ തെളിവെടുപ്പ് നടത്തുന്നത്.

ഈ വാർത്ത കൂടി വായിക

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com