പയ്യന്നൂരില്‍ ബോംബ് പൊട്ടി നായ ചത്തു; സ്‌ഫോടനം പ്രാദേശിക ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്ത്

ഇതിന് മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം നടന്നിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: പയ്യന്നൂരില്‍ നാടന്‍ ബോംബു പൊട്ടി നായ ചത്തു. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നാണ് സ്ഥലത്തുള്ളവര്‍ പറയുന്നത്.  പ്രാദേശിക ആര്‍എസ്എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്തുള്ള റോഡില്‍ വൈകീട്ട് 3.45 ഓടെയാണ് സംഭവം. 

ഇതിന് മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്‌ഫോടനം നടന്നിരുന്നു. സംഭവത്തില്‍ ബിജുവിന് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് സിപിഎം പ്രകടനവും പ്രതിഷേധയോഗവും നടത്തി. 

സ്‌ഫോടനം ഉണ്ടായ ഉടന്‍ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പ് നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com