മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ഇതുപോലെ വരാന്‍ സമ്മതിക്കുമോ, ഇതാണോ സുരക്ഷ?; കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ക്ഷുഭിതനായി ഗവര്‍ണര്‍

തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണ്. ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് നടക്കില്ല 
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണെന്നും കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തനിക്ക് നല്‍കുന്നത് എന്ത് സുരക്ഷയാണെന്നും ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 


സെനറ്റിലേക്ക് ആര്‍എസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്. വൈകീട്ട് 6.50ന് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഗവര്‍ണര്‍ പോകുന്ന വാഹനത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധം നടത്തുകയായിരുന്നു. ഇത് കണ്ട് ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

നേരത്തെയും ഗവര്‍ണര്‍ക്കെതിരെ  കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തുവന്നിരുന്നു. പ്രതിഷേധക്കാര്‍ ഗ്ലാസിന്റെ ചില്ലില്‍ ഇടിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ ഇതുപോലെ പ്രതിഷേധക്കാര്‍ക്ക് വരാന്‍ കഴിയുമോയെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com