കാസര്‍കോട് വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2023 09:34 PM |
Last Updated: 01st February 2023 09:34 PM | A+A A- |

ഫയല്‍ ചിത്രം
കാസര്‍കോട്: ബദിയഡുക്ക ഏല്‍ക്കാനയില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍. കൊല്ലം സ്വദേശി നീതു ആണ് മരിച്ചത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്റോയെ കാണാനില്ല. കൊലപാതകമാണെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
42 ദിവസം മുന്‍പ് ബദിയഡുക്ക ഏല്‍ക്കന സ്വദേശി ഷാജിയുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങിന് എത്തിയതായിരുന്നു ഇവര്‍. ഇവിടുത്തെ ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നുദിവസം മുന്‍പ് യുവതിയെ കാണാനില്ലായിരുന്നു. നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ നാട്ടില്‍ പോയി എന്നായിരുന്നു ആന്റോയുടെ മറുപടി.
ഞായറാഴ്ച ആന്റോയെയും കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. ഷെഡിന്റെ മേല്‍ക്കൂര മാറ്റിയാണ് നാട്ടുകാര്‍ അകത്തുകടന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; രണ്ടാനച്ഛന് 64 വര്‍ഷം കഠിന തടവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ