ഭക്ഷ്യവിഷബാധ; ചെങ്ങന്നൂരിനും പയ്യന്നൂരിനും പുറമേ കടുത്തുരുത്തിയിലും പശു ചത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2023 09:14 AM |
Last Updated: 01st February 2023 09:14 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം: കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ പലയിടങ്ങളില്‍ നിരവധി പശുക്കള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത്.
കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും സമാനമായ നിലയില്‍ പശു ചത്തിരുന്നു. ചെങ്ങന്നൂരില്‍ കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ തന്നെയാണെന്നാണ് സംശയം. അവശനിലയിലായ ചെങ്ങന്നൂര്‍ മംഗലം അനുഷാ ഭവനില്‍ ഗീതാകുമാരിയുടെ വീട്ടിലെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഇതിനൊപ്പം ഇവരുടെ വീട്ടിലെ തന്നെ 5 പശുക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശനിയാഴ്ച കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഞായറാഴ്ച രാവിലെ മുതലാണു വയറിളക്കവും അസ്വസ്ഥതയും ഉണ്ടായതെന്ന് ഉടമ പറഞ്ഞു.
പയ്യന്നൂരില്‍ കൊക്കാനിശ്ശേരി മടത്തുംപടി ക്ഷേത്രത്തിന് സമീപത്തെ ക്ഷീരകര്‍ഷനായ അനിലിന്റെ പശുവാണ് ചത്തത്. മറ്റു പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
യൂണിറ്റിന് 9 പൈസ കൂട്ടി; വൈദ്യുതി നിരക്ക് വര്‍ധിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ