കോടതിയിൽ ബഹളംവെച്ചു; കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു; സ്ത്രീ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 07:49 PM  |  

Last Updated: 01st February 2023 07:49 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തൃശൂർ; കോടതിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. സംഭവത്തിൽ വെളപ്പായ സ്വദേശിനി സൗദാമിനിയെ പൊലീസ് അറസ്റ്റു ചെയ്തു. വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ്  സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്.

തൃശൂർ വിജിലൻസ് കോടതിയിൽ ബഹളം വച്ചതിനെത്തുടർന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ മുളക് പൊടി എറിയുകയായിരുന്നു. തൃശൂർ ഈസ്റ്റ്  സ്‌റ്റേഷനിലെ വനിതാ എസ് ഐ  ഗിതുമോൾ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് റിപ്പോർട്ടുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാഴക്കുല വിവാദം; ചങ്ങമ്പുഴയുടെ മകളെ വീട്ടിലെത്തി കണ്ട് ചിന്ത ജെറോം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ