അതിഥി സൗഹൃദ പുരസ്‌കാരം എന്‍ അരുണിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 06:16 PM  |  

Last Updated: 02nd February 2023 06:16 PM  |   A+A-   |  

avakashikal-n_arun

അവകാശികള്‍ സിനിമയുടെ പോസ്റ്റര്‍, എന്‍ അരുണ്‍


 

കൊച്ചി: കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അതിഥി സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ സൗഹൃദ 2023 പുരസ്‌കാരം അവകാശികള്‍ സിനിമയുടെ രചയിതാവും സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍  അരുണിന്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പറഞ്ഞ സിനിമയാണ് അവകാശികള്‍. ക്യാഷ് അവാര്‍ഡും പ്രശക്തി പത്രവും മെമന്റോയും ഉള്‍പ്പെടുന്ന അവാര്‍ഡ് ഫെബ്രുവരി പന്ത്രണ്ടിന് വൈകിട്ട് ആറിന് പെരുമ്പാവൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന അതിഥി തൊഴിലാളി സംഗമത്തില്‍ സമ്മാനിക്കും. ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദനവും നടക്കുമെന്ന് ഭാരവാഹികളായ പിഎഎസ് അബൂബക്കര്‍, ഗസല്‍ ഗായകന്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജീവിതവും കരിയറുമെല്ലാം പണയത്തിൽ, നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞ് ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ