നായക്കുട്ടിയെ മോഷ്ടിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഉടമ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2023 05:25 PM |
Last Updated: 02nd February 2023 05:25 PM | A+A A- |

കടയില്‍ നിന്ന് നായയെ മോഷ്ടിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യം
കൊച്ചി: കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. നായക്കുട്ടിയെ ഉടമ മുഹമ്മദ് ബാഷിതിന് കോടതി തിരികെ നല്‍കി.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പ്രതികളായ വിദ്യാര്‍ത്ഥികളെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. നായക്കുട്ടിയെ തിരികെ ലഭിച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത് കോടതിയെ അറിയിച്ചു.
കേസില്‍ കര്‍ണ്ണാടക സ്വദേശികളായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ഉഡുപ്പിയിലെ കര്‍ക്കാലയില്‍ നിന്നും ഇന്നലെയാണ് കൊച്ചി പൊലീസ് പിടികൂടിയത്. കര്‍ണ്ണാടകയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിലും നേഹയും പട്ടിക്കുട്ടിയെ ഹെല്‍മറ്റിലൊളിപ്പിച്ച് ബൈക്കില്‍ ഉഡുപ്പി കര്‍ക്കാലയിലെക്കാണ് കടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ