കുളിമുറി ദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയ കേസ്; പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ പ്രതി പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 02nd February 2023 05:35 PM |
Last Updated: 02nd February 2023 05:35 PM | A+A A- |

പ്രതീകാത്മക ചിത്രം
പേരാവൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോളയാട് സ്വദേശി കെ ഹരീഷിനെയാണ് (20) പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11നായിരുന്നു സംഭവം. യുവതി പേരാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ പേരാവൂർ പൊലീസ് കോവിഡ് പരിശോധനക്കായി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു. പേരാവൂർ, കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ തായത്തെരുവിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഇല്ലിക്കല്‍ കല്ലില്‍ നിന്ന് തിരികെ വരുന്നതിനിടെ അപകടം; പാലായില്‍ വിദ്യാര്‍ഥി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ