സിപിഐയെ അറിയിക്കാതെ കൃഷി മന്ത്രിയുടെ വിദേശയാത്ര; മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2023 10:24 AM |
Last Updated: 02nd February 2023 10:24 AM | A+A A- |

കൃഷിമന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സിപിഐ നേതൃത്വത്തെ അറിയിക്കാതെയുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ വിദേശ യാത്ര റദ്ദാക്കി. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം മന്ത്രി അറിയിച്ചില്ലെന്ന കാര്യവും പാര്‍ട്ടി ഇസ്രയേല്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സിപിഐ നേതാക്കള്‍ അറിയിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
ഇസ്രയേലിലെ കാര്‍ഷികമേഖലയെപ്പറ്റി പഠിക്കുന്നതിനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യാത്ര നിശ്ചയിച്ചത്. കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉത്തരവിറങ്ങുന്നതിന് മുന്‍പ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ എതിര്‍പ്പിന് കാരണമായി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വിദേശയാത്ര നിശ്ചയിച്ചത് ഒരു തലത്തിലുമുള്ള കൂടിയാലോചനയില്ലാതെയാണെന്നാണ് പാര്‍ട്ടിയുടെ ആക്ഷേപം. ഇസ്രായേലിന്റെ രാഷ്ട്രീയ സാഹചര്യം പോലും മനസിലാക്കാതെ യാത്രയ്ക്ക് ഒരുങ്ങിയത് ശരിയായില്ലെന്നും നേതൃത്വം ആരോപിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രളയത്തിനിടെ വനം മന്ത്രി കെ രാജു നടത്തിയ യാത്രയും ഏറെ വിവാദമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ