മീനിന് വലുപ്പം കുറവ്, ചാറ് കുറഞ്ഞുപോയി; ഹോട്ടലിൽ തിരിച്ചെത്തി ജീവനക്കാരനെ കരിങ്കല്ലുകൊണ്ട് മർദിച്ചു, ആറ് പേർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2023 07:22 AM |
Last Updated: 02nd February 2023 07:22 AM | A+A A- |

അറസ്റ്റിലായവർ
കോട്ടയം; ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളയ്ക്കൽകിഴക്കേതിൽ എസ്.സഞ്ജു (23), മനുഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ.കുമാർ (23) എന്നിവരാണു പിടിയിലായത്. ഊണിനൊപ്പം കൊടുത്ത കറിയിൽ മീനിന്റെ വലുപ്പം കുറവാണെന്നാരോപിച്ചായിരുന്നു മർദനം.
പൊൻകുന്നം ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഊണു കഴിക്കാനാണ് സംഘം ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലിൽ കയറിയാണ് മർദനം നടത്തിയത്. ഊണിനു കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും കറിയിൽ ചാറ് കുറഞ്ഞുപോയെന്നുമാരോപിച്ചായിരുന്നു മർദനം. മധുവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സൈക്കിളിൽ പോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം, സംഭവം തിരുവനന്തപുരം നഗരത്തിൽ; അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ