മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ വീട്ടിൽക്കയറി വളഞ്ഞിട്ട് മർദ്ദിച്ചു, കൈവിരൽ ഒടിച്ചു; മൂന്ന് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 09:52 PM  |  

Last Updated: 02nd February 2023 09:52 PM  |   A+A-   |  

police officer arrested for sexual abuse against police station temporary staff

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരെ ടൗൺ സൗത്ത് പൊലീസാണ് പിടികൂടിയത്. കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. 

ജനുവരി 31ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്ക് സമീപം തടഞ്ഞു നിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ അനൂപിന്റെ കൈവിരൽ ഒടിഞ്ഞു. 

ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള മർദ്ദനത്തിലാണ് മോതിര വിരൽ ഒടിഞ്ഞത്. അനൂപിന്റെ അനുജനും നിസാര പരിക്കേറ്റു. ബൈജുവിനെതിരെ കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറിന് തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്ന്; ഷോര്‍ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ