സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കെ കാൽ വഴുതി പുഴയിൽ വീണു; 73കാരന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2023 09:05 PM |
Last Updated: 02nd February 2023 09:12 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: കാൽ വഴുതി പുഴയിൽ വീണ് വയോധികൻ മരിച്ചു. ആലപ്പുഴ എടത്വയിലാണ് അപകടം. തലവടി കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് നീരേറ്റുപുറം തോമ്പിൽ കടവിൽ വെച്ചായിരുന്നു സംഭവം.
സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു. കൂടെ നിന്നവരും ഓടിയെത്തിയവരും നദിയിൽ ചാടി സുകുമാരനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് പ്രാഥമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജഗദമ്മ. മക്കൾ: സുജ, സുനിൽ, അനിൽ. മരുമക്കൾ: മഞ്ജു, അജീഷ, ബൈജു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വയനാട്ടിലും നോറോ വൈറസ്; 98 വിദ്യാർത്ഥികൾ ചികിത്സ തേടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ