മദ്യലഹരിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 05:37 PM  |  

Last Updated: 02nd February 2023 05:37 PM  |   A+A-   |  

kottayam_house_owner

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവന്‍

 

കോട്ടയം: മദ്യലഹരിയില്‍ വീടിന് തീയിട്ട ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈക്കം മാറവന്‍ തുരുത്ത് സ്വദേശി രാജീവാണ് കൈ ഞരമ്പ് മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് രാജീവന്‍ വീടിന് തീയിട്ടത്. മദ്യലഹരിയില്‍ തീയിട്ടതിന് പിന്നാലെ വീട് ഭാഗികമായി തകര്‍ന്നു. അന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തിരുന്നു. 

ഇന്ന് വീട്ടിലെത്തിയതിന് പിന്നാലെ രാജീവന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അയല്‍വാസികളാണ് രാജീവനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ പീഡിപ്പിച്ചു; കൊച്ചിയില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ