തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 09:47 AM  |  

Last Updated: 03rd February 2023 11:28 AM  |   A+A-   |  

running car fire

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍  ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തി നശിച്ചു. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.

കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങലിലെ തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണയ്ക്കുകയായിരുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ