കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍; എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2023 01:00 PM |
Last Updated: 03rd February 2023 01:00 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന ഹോര്‍ട്ടി വൈനിന് ഇന്ത്യന്‍ നിര്‍മ്മിത വൈനിന്റെ അതേ നികുതി ഘടന തന്നെ ബാധകമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഹോര്‍ട്ടി വൈന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലെ ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍ ഇത്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. കേരളത്തില്‍ മദ്യഉത്പാദനത്തിന് എക്‌സൈസ് വകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും മദ്യഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്തിന് പുറത്തു നിന്നാണ് കൊണ്ടു വരുന്നത്.
ഓരോ വര്‍ഷവും ശരാശരി അഞ്ചുകോടി ലിറ്റര്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ആണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. കേരളത്തില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകും. ഇതു കണക്കിലെടുത്ത് സംസ്ഥാനത്തിനകത്ത് എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആറു മാസത്തിനകം നടത്തുന്ന തീറാധാരങ്ങള്‍ക്ക് അധിക മുദ്രവില ഒഴിവാക്കും; ഫ്ലാറ്റ് വില ഉയരും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ