ജവാന് 630, ഹണിബീക്ക് 850; പുതിയ മദ്യ വില ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 07:14 PM  |  

Last Updated: 03rd February 2023 07:14 PM  |   A+A-   |  

liquor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാൻഡുകളുടെ നിരക്ക് ഉയരും. മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്. 

500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും. 

ബെവ്കോയുടെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം. ബ്രാൻഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ

ഡാഡിവിൽസൺ–750 എംഎൽ: 700 (680), ഓൾഡ് മങ്ക്– 1000 (980), ഹെർക്കുലീസ്– 820 (800), ജവാൻ –1000 എംഎൽ: 630 (610), ജോളി റോജർ- 1010 (990), ഒസിആർ– 690 (670), ഓഫിസേഴ്സ് ചോയ്സ്– 800 (780), നെപ്പോളിയൻ– 770 (750), മാൻഷൻ ഹൗസ്– 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ– 850 (830), എംജിഎം– 690 (670), റെമനോവ്– 920 (900).

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം; നേതാക്കളുടെ ധൂര്‍ത്തിന് ജനത്തെ പിഴിയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ