കോഴിക്കോട് എംഇഎസ് കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് വെട്ടേറ്റു, 10 പേർക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 06:29 PM  |  

Last Updated: 03rd February 2023 06:29 PM  |   A+A-   |  

mes_college

ടെലിവിഷൻ സ്ക്രീൻഷോട്ട്

 

കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളജിൽ സംഘർഷം. വിദ്യാർഥികളും പുറത്തുനിന്നെത്തിയ ഒരു സംഘം ആളുകളും തമ്മിലാണ് സംഘർഷം. ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റു. 10 വിദ്യാർത്ഥികൾക്ക് പരിക്കുണ്ട്. 

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി ഇയാസിനാണ് വെട്ടേറ്റത്. ഭക്ഷണം കഴിക്കാൻ സമീപത്തെ ഹോട്ടലിലെത്തിയ വിദ്യാർഥികളുമായി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. റോഡരികിൽ നിർത്തിവച്ച ബൈക്കുകൾ മാറ്റണമെന്ന് പറഞ്ഞ് ചിലർ വന്നു. ഇതേത്തുടർന്നാണ് തർക്കമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ