ഓടുന്ന വാഹനത്തിന് തീപിടിച്ചാൽ എന്ത് ചെയ്യണം? കേരള പൊലീസ് പറയുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 08:32 PM  |  

Last Updated: 03rd February 2023 08:32 PM  |   A+A-   |  

kannur_car_fire

കത്തിയമര്‍ന്ന കാര്‍/വിഡിയോ ദൃശ്യം

 

ണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച വാർത്ത എല്ലാവരെയും ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരികയാണ് കേരള പൊലീസ്.

എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുതെന്നും വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുതെന്നും പൊലീസ് പറയുന്നു. വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യുന്നതും ഒഴിവാക്കണം. 

എന്താണ് ചെയ്യേണ്ടത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

► വാഹനത്തിനു കൃത്യമായ മെയിന്റനൻസ്  ഉറപ്പ് വരുത്തുക. 
► എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. 
►വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
►വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ്  സെന്ററുമായി ബന്ധപ്പെടണം. 
►ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
►വാഹനത്തിലെ ഇലക്ട്രിക്കൽ ഉൾപ്പെടെയുള്ള ജോലികൾ സ്വയംചെയ്യാതിരിക്കുന്നതാണ് ഉചിതം. 
►അനാവശ്യമോഡിഫിക്കേഷനുകൾ നിർബന്ധമായും ഒഴിവാക്കുക.
►തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക.
►വാഹനത്തിനു തീപിടിച്ചാൽ വാഹനത്തിൽ നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകർക്കുക.
►ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂർത്ത അഗ്രങ്ങൾ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം
►ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവൻ അപകടത്തിലാക്കാം.
►ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതൽ ഓക്സിജൻ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ