വേങ്ങരയിൽ ബിഹാർ സ്വദേശിയുടെ മരണം കൊലപാതകം, ഉടുത്തിരുന്ന സാരി കഴുത്തിൽ മുറുക്കി കൊന്നത് ഭാര്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 08:06 AM  |  

Last Updated: 04th February 2023 08:06 AM  |   A+A-   |  

bihar woman

വേങ്ങരയിൽ ബിഹാർ സ്വദേശിയുടെ മരണം കൊലപാതകം

മലപ്പുറം: വേങ്ങരയിൽ ബിഹാർ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബിഹാറിലെ വൈശാലി ജില്ലയിൽ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ജനുവരി 31ന് കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വോർട്ടേഴ്‌സിൽ രാത്രിയിലായിന്നും സംഭവം.  വയറു വേദനയെ തുടർന്നാണ് ഭർത്താവിൻറെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായി. പോസ്റ്റ്മാർട്ടത്തിൽ പസ്വാൻറെ  മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പൂനത്തെ ചോദ്യം ചെയ്‌തപ്പോഴാണ് സത്യം തെളിഞ്ഞത്.

ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് സൻജിത് പസ്വാൻ കുടുംബത്തോടൊപ്പം 
രണ്ടു മാസം മുമ്പ് വേങ്ങരയിൽ താമസത്തിനെത്തിയത്. എന്നാൽ രഹസ്യമായി ഫോണിലൂടെ പൂനം യുവാവുമായുള്ള ബന്ധം തുടർന്നു. ഈ ബന്ധം ചോദ്യം ചെയ്‌തതോടെയാണ് ഭർത്താവിനെ വകവെരുത്താൻ പൂനം തീരുമാനിക്കുകയായിരുന്നു. ഉറങ്ങി കിടന്ന സൻജിതിന്റെ കൈകൾ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരി ഉപയോ​ഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കെട്ടഴിച്ച് ഭർത്താവിന് സുഖമില്ലെന്ന് അടുത്ത മുറിയിലുള്ളവരെ അറിയിച്ചു. അവരാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയെ വിറപ്പിക്കുന്ന സി​ഗരറ്റ് കൊമ്പൻ ചരിഞ്ഞു; വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് മരിച്ച നിലയിൽ ജഡം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ