മദ്യലഹരിയിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചുമുറിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 07:53 AM  |  

Last Updated: 04th February 2023 07:53 AM  |   A+A-   |  

police_attacked

സ്റ്റനി റോഡ്രിഗസ്

 

കാസർകോട്; മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ എംവി വിഷ്ണുപ്രസാദിനാണ് പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. കസ്റ്റഡിയിലെടുത്ത മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) ആണ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്ഐയുടെ ചെവി കടിച്ചുമുറിച്ചത്. 

മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽവെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് എസ്ഐയും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി അക്രമാസക്തനായത്. തടയാൻ ശ്രമിച്ച എസ്ഐയുടെ ചെവി കടിച്ചുമുറിക്കുകയായിരുന്നു

പരിക്കേറ്റ എസ്‌ഐയെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയെ വിറപ്പിക്കുന്ന സി​ഗരറ്റ് കൊമ്പൻ ചരിഞ്ഞു; വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് മരിച്ച നിലയിൽ ജഡം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ