ഗുരുവായൂരിൽ അടിസ്ഥാന സൗകര്യ വികസനം; പദ്ധതികൾക്ക് കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര മന്ത്രി  

വിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സർക്കാർ വഴിയോ ദേവസ്വം നൽകണം
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി അജയ് ഭട്ട്
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി അജയ് ഭട്ട്

തൃശൂർ: ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്. പ്രസാദ് പദ്ധതിയിൽപ്പെടുത്തി സഹായം നൽകാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണ്. വിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സർക്കാർ വഴിയോ ദേവസ്വം നൽകണം. 

നടപ്പാക്കിയ പദ്ധതികളുടെ തുടർച്ചയ്ക്കും പുതിയ പദ്ധതികൾക്കും അപേക്ഷ നൽകാം. ഇതിനകം ഗുരുവായൂരിൽ പ്രസാദ് പദ്ധതിയിൽപ്പെടുത്തി ബഹുനില പാർപ്പിട സമുച്ചയം നിർമിച്ച് ഭക്തർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മന്ത്രി ശ്രീവൽസം ഗസ്റ്റ് ഹൗസിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ,
കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്. 
നേരത്തെ ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയെ അഡ്മിനിസ്ട്രേറ്റർ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ദേവസ്വം ഡയറിയും ഉപഹാരമായി മന്ത്രിക്ക് സമ്മാനിച്ചു. 

അസി. മാനേജർ ബിനു, പിആർഒ വിമൽ ജി നാഥ് എന്നിവരും അഡ്മിനിസ്ട്രേറ്റർക്കൊപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രാലയം സംസ്ഥാന നോഡൽ ഓഫീസർ കെ രാജശേഖരൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിക്കാനെത്തി. വൈകീട്ട് നട തുറന്നപ്പോൾ അദ്ദേഹം ക്ഷേത്ര ദർശനം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com