മലപ്പുറത്ത് നഴ്‌സിങ് വിദ്യാര്‍ഥിക്ക് നോറോ വൈറസ്; 55പേര്‍ നിരീക്ഷണത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 04:34 PM  |  

Last Updated: 04th February 2023 04:34 PM  |   A+A-   |  

noro virus

പ്രതീകാത്മക ചിത്രം


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നഴ്‌സിങ് വിദ്യാര്‍ഥിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അല്‍ശിഫ പാരാമെഡിക്കല്‍ നഴ്‌സിങ് ഹോസ്റ്റലിലെ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞദിവസം വയനാട്ടിലും നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിരുന്നു.

സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊച്ചി കാക്കാട്ടെ സ്‌കൂളില്‍ ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ വനിതാ നേതാവിന് അയച്ച അശ്ലീലസന്ദേശം പാര്‍ട്ടി ഗ്രൂപ്പില്‍; സിപിഎം ലോക്കല്‍ സെക്രട്ടറി കുരുക്കില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ