വനിതാ നേതാവിന് അയച്ച അശ്ലീല സന്ദേശം പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2023 07:14 PM |
Last Updated: 04th February 2023 07:14 PM | A+A A- |

രാഘവന്‍ വെളുത്തോളി
കാസര്‍കോട്: സിപിഎം വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയ്ക്ക് എതിരെയാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ അടക്കമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ശബ്ദ സന്ദേശമയച്ചത്.
മൂന്നുദിവസം മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രാഘവന്‍ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.
ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന കാലയളവില്‍ രാഘവന്‍ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ രണ്ടു വയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണു മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ