തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും  അതിക്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 10:10 AM  |  

Last Updated: 04th February 2023 11:25 AM  |   A+A-   |  

criminal escaped from police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മ്യൂസിയത്ത് രാത്രി സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. കനകക്കുന്നില്‍ നടക്കുന്ന സാഹിത്യപരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ പൊലീസ്  കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മാല പൊട്ടിക്കാന്‍ ശ്രമം നടന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പറയുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘാണാണ് ആക്രമണം നടത്തിയത്. അതിക്രമത്തില്‍ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹൈക്കോടതി ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ