സിപിഎം നേതാവ് കെ ടി മാത്യു അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 07:26 PM  |  

Last Updated: 05th February 2023 07:26 PM  |   A+A-   |  

kt_matue

കെ ടി മാത്യു

 


ആലപ്പുഴ: സിപിഎം നേതാവ് കെ ടി മാത്യു അന്തരിച്ചു. 40 വയസ്സായിരുന്നു. പെരുമ്പാവൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സിപിഎം മാരാരിക്കുളം ഏര്യാ കമ്മറ്റി അംഗമായിരുന്നു. 

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ആയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  ഓപ്പറേഷൻ ആ​ഗ്; 2069 ​ഗുണ്ടകൾ പിടിയിൽ; കൂടുതൽ തിരുവനന്തപുരത്ത്