'ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യം'; ഇന്ധന തീരുവ വര്‍ധിപ്പിച്ചത് പിന്‍വലിക്കണം, വിമര്‍ശനവുമായി എഐടിയുസി

ഇന്ധന തീരുവ വര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എഐടിയുസി
എഐടിയുസി പതാക
എഐടിയുസി പതാക


തിരുവനന്തപുരം: ഇന്ധന തീരുവ വര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എഐടിയുസി. പെട്രോള്‍-ഡീസല്‍ വില വര്‍ധന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്, കേന്ദ്രം ജനദ്രോഹ നടപടി തുടരുമ്പോള്‍ കേരളത്തില്‍ മാറ്റമുണ്ടാകണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. 

തൊഴിലാളി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കണം. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ തുക വകയിരുത്തണം. പൊതുമേഖല-പരമ്പരാഗത വ്യവസായ തൊഴില്‍ മേഖലകളുടെ സംരക്ഷണത്തിന് ആവശ്യമായ തുക അനുവദിക്കണം. വേതനവും പെന്‍ഷനും നിയമം അനുസരിച്ച് മുടങ്ങാതെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് രണ്ടുരൂപ വര്‍ധിപ്പിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധമുര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണമുന്നണിയിലെ തന്നെ തൊഴിലാളി സംഘടന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com