കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തി, കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി; അപകടം തലനാരിഴയ്ക്ക് ഒഴിവായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 02:12 PM  |  

Last Updated: 05th February 2023 03:47 PM  |   A+A-   |  

car_hand_break

സിസിടിവി ദൃശ്യം

 

കോട്ടയം: പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിന്‌ പിന്നാലെ കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി. സ്വകാര്യ ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്നും കാര്‍ പിന്നോട്ടുരുണ്ട് റോഡിന്റെ എതിര്‍വശത്ത് ഇടിച്ചുനില്‍ക്കുകയായിരുന്നു. എതിര്‍ദിശകളില്‍നിന്ന് വാഹനങ്ങള്‍ വന്നിരുന്നെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. 

ശനിയാഴ്ച കോട്ടയം മണര്‍കാട് - പുതുപ്പള്ളി റൂട്ടിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ  

'മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി',സൂപ്രണ്ടിനെതിരെ ഉദ്യോഗസ്ഥന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ