കോഴിക്കോട്ട് മണിക്കൂറുകള്‍ക്കകം 69 ഗുണ്ടകള്‍ അറസ്റ്റില്‍; കര്‍ശന നടപടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 11:25 AM  |  

Last Updated: 05th February 2023 11:25 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട് :സംസ്ഥാനവ്യാപകമായി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കവേ, കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ്. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അടക്കം 69 പേരെ അറസ്റ്റ് ചെയ്തു.

സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോട്ടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും. 

കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ കാപ്പ ചുമത്തല്‍ നടപടിയിലേക്കടക്കം പൊലീസ് കടന്നേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

'ആശുപത്രിയില്‍ തന്റെ കാലില്‍ വീണ് മാപ്പുപറഞ്ഞു, കേസില്‍ പ്രതിയായപ്പോള്‍ നിലപാട് മാറ്റി'; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ