പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ, അമ്മയെ താങ്ങി നിർത്തി മകൾ; അത്ഭുത രക്ഷപ്പെടൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 09:28 AM  |  

Last Updated: 05th February 2023 09:28 AM  |   A+A-   |  

TRAIN ACCIDENT

പ്രതീകാത്മക ചിത്രം

 

കൊല്ലം:  ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വഴുതി വീണ വീട്ടമ്മയെ മകളും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പുനലൂർ സ്റ്റേഷനിൽ നിന്നും കൊല്ലത്തേക്കുള്ള മെമുവിലേക്കു കയറാൻ ശ്രമിക്കവേ കിളികൊല്ലൂർ സ്വദേശിനി ഷാഹിലത്ത്( 48) ആണ് അപകടത്തിൽപ്പെട്ടത്.

ട്രെയിൻ ചെറിയ വേഗതയിൽ  മുന്നോട്ട് നീങ്ങവേ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു ഷാഹിലത്തും മകളായ അലീനയും. മകൾ  ട്രെയിനിനുള്ളിലേക്കു കയറിയെങ്കിലും അമ്മ കാൽ വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഒരു കാൽ ഉള്ളിലേക്ക് പോയെങ്കിലും പൂർണമായി വീണു പോവാതെ മകൾ അമ്മയെ താങ്ങി നിർത്തി. ഈ സമയം യാത്രക്കാരുടെ ബഹളം കണ്ട് തൊട്ടടുത്ത കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന അടൂർ സ്വദേശി ബിലാൽ ശക്തിയായി ചങ്ങല വലിച്ചു.

ആദ്യ ശ്രമത്തിൽ ട്രെയിൻ നിന്നില്ലെങ്കിലും പിന്നീട് മറ്റ്  കംപാർട്മെന്റിൽ ഉള്ളവരും ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. ചെറിയ പരിക്കേറ്റ യുവതിയെ റെയിൽവേ പൊലീസും സ്റ്റേഷൻ അധികൃതരും ആർപിഎഫും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

പുനര്‍ വിവാഹ പരസ്യം വഴി സൗഹൃദം, വരന്‍ ഒരുങ്ങി എത്തിയപ്പോള്‍ വധു ഇല്ല; വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം തട്ടി, യുവതി പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ