അച്ഛനും അമ്മയ്ക്കും പിന്നാലെ സിൽനയും; കടബാധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്ന് പേരും മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2023 12:19 PM |
Last Updated: 05th February 2023 12:19 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: മണക്കാട് ചിറ്റൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. ആന്റണി-ജെസി ദമ്പതികളുടെ മകൾ സിൽനയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്റണിയും ജെസിയും നേരത്തെ മരിച്ചിരുന്നു.
കഴിഞ്ഞ മാസം 30നാണ് മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടിൽ വിഷം കഴിച്ച നിലയിൽ മൂന്നംഗ കുടുംബത്തെ കണ്ടെത്തിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൂന്നുപേരും മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൂടത്തായി കേസില്‍ വഴിത്തിരിവ്; നാല് മൃതദേഹങ്ങളില്‍ സയനൈഡോ, വിഷാംശമോ ഇല്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ