സെൽഫി എടുക്കുമ്പോൾ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 09:55 PM  |  

Last Updated: 05th February 2023 09:55 PM  |   A+A-   |  

sandeep

സന്ദീപ്

 

തൊടുപുഴ: സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു അപകടം. വെള്ളത്തിൽ വീണ ഹൈദരാബാദ് സ്വദേശിയുമായ സന്ദീപ് (21) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രിയാണ് മ‍‍‍ൃതദേഹം കണ്ടെത്തിയത്. 

സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ ഇയാൾ പെട്ടെന്ന് മുങ്ങിത്താഴ്ന്നു.

നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ 

അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചു; ഏഴു വയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ