ഇന്‍സ്റ്റഗ്രാം വഴി പരിചയം; 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 08:10 AM  |  

Last Updated: 06th February 2023 08:10 AM  |   A+A-   |  

sanju

അറസ്റ്റിലായ സഞ്ജു/ ടിവി ദൃശ്യം

 

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശി സഞ്ജുവാണ് പിടിയിലായത്. 

തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയും സഞ്ജുവും തമ്മില്‍ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. 

സൗഹൃദം മുതലെടുത്ത് സഞ്ജു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടു. 

മംഗലാപുരത്ത് റേഡിയോളജി ഡിപ്ലോമ കോഴ്‌സിന് പഠിക്കുകയാണ് പ്രതിയായ യുവാവ്. പുളിക്കീഴ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗലാപുരത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ