കേസന്വേഷണത്തിനെത്തിയ പൊലീസിന് നേര്‍ക്ക് ആക്രമണം; എഎസ്‌ഐക്കും ഡ്രൈവര്‍ക്കും പരിക്ക്; മൂന്നുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 12:01 PM  |  

Last Updated: 06th February 2023 12:01 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: വാഹനാപകടക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിനെ മൂന്നംഗസംഘം ആക്രമിച്ചു. എഎസ്‌ഐക്കും ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. പൊലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു. 

സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി സ്വദേശികളായ കിരണ്‍, ജോയ്, ധനുഷ് എന്നിവര്‍ പിടിയിലായി. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ