മാവിൽ കയറുന്നതിനിടെ നെഞ്ചുവേദന; കുഴഞ്ഞു വീണ് കയറിൽ തൂങ്ങിക്കിടന്നു; 66കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 08:20 AM  |  

Last Updated: 07th February 2023 08:20 AM  |   A+A-   |  

DEATH

പ്രതീകാത്മീക ചിത്രം

 

കൊച്ചി: മാങ്ങ പറിക്കാൻ മാവിൽ കയറിയ ആൾ നെഞ്ചു വേദനയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66)വാണ് മരിച്ചത്. സുരക്ഷയ്ക്കായി അരയിൽ കയർ കെട്ടിയിരുന്നതിനാൽ ബാബു മരത്തിൽ തന്നെ തൂങ്ങിക്കിടന്നു. 

താഴെ നിന്നവര്‍ ഉടനെ അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. മട്ടാഞ്ചേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി വല ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കിയെങ്കിലും അതിന് മുൻപ് മരണം സംഭവിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. 

ബാബു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റസിയയാണ് ഭാര്യ. മക്കള്‍: റിംഷാദ്, രസ്ന. മരുമക്കള്‍: ഷാബിയ, അനീഷ്.

ഈ വാർത്ത കൂടി വായിക്കൂ 

കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ